Search This Blog

Powered By Blogger

Monday, July 31, 2006

മാറിയകാലം
ഒന്നെങ്കിലതിനെ ഉലക്കകൊണ്ടുതല്ലി
വളര്‍ത്തേണ്ടതാണു പോലും
അല്ലെങ്കിലവര്‍ തെല്ലുപോലും
നല്ലവരായി വരില്ല പോലും
തല്ലു കൊള്ളാതെ വളര്‍ന്നുവെങ്കി
ല്‍കൊള്ളരുതാത്തവരാവും പോലും
തല്ലി വളര്‍ത്താത്ത പിള്ള പിന്നെ
ഇല്ലംപൊളിക്കുന്നോനാവും പോലും
തല്ലുകൊടുത്തു വളര്‍ത്തിയെങ്കില്
‍നല്ലവരായി വളരും പോലും
തല്ലിയില്ലാതെ മക്കളാരും
നല്ല വഴിക്കു വരില്ല പോലും
തല്ലിയും ചൊല്ലിയും നോക്കി
പിന്നെതള്ളികളയയേണ്ടതാണു പോലും
പണ്ടൊരു മാമന്‍ മരുമകനെ
വേണ്ടതിലേറെ അടിച്ചു പോലും
തല്ലു കൊണ്ടോടീ മരുമകന്
‍വെല്ലുവിളിച്ചു പറഞ്ഞു പോലും
തല്ലരുതമ്മാവന്‍ എന്നെ
മേലിന്‍തല്ലിയാല്‍ കാണമെന്നായിപോലും
തല്ലെരുതെന്നെ ഞാന്‍ നന്നാവില്ലെന്നതോടെ
തല്ലും നിറുത്തി പോലും
തല്ലാനുലക്കയും തല്ലുന്ന
മാമനുംഇല്ലാത്ത
കാലം വന്നെത്തി പോലും
നല്ലവാരായലും അല്ലെങ്കിലും
തല്ലുന്ന മാമനെ വേണ്ട പോലും
മരക്കാര്‍ കാക്കാട്ടിരി
മല പി ഒ
ത്യത്താല

5 comments:

രാജ് said...

കക്കാട്ടിരിയിലാ വീട്? ബൂലോഗത്തിന്റെ അതിരുകള്‍ക്കുള്ളില്‍ കണ്ടുമുട്ടുവാന്‍ സാധിച്ച മറ്റൊരു ദേശക്കാരന്‍ കൂടിയായി. സന്തോഷം. മലയാളം ബ്ലോഗുകള്‍ എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനു സഹായിക്കുന്ന ചില സെറ്റിങ്സ് ഈ ലിങ്കില്‍ വിശദീകരിച്ചിട്ടുണ്ടു്, ഒന്നു വായിച്ചു നോക്കുമല്ലോ.

Sreejith K. said...

സ്വാഗതം മരക്കാരിസമേ (ഇത് തന്നെ അല്ലേ ഉദ്ദേശിച്ച പേര്, എന്തൊരു പാടാ വിളിക്കാന്‍)

അത്തിക്കുര്‍ശി said...

സ്വാഗതം, മരക്കാരിസം!

റിട്ട: എസ്‌.ഐ ആയതുകൊണ്ടണൊ ആദ്യ പോസ്റ്റില്‍ തന്നെ തല്ലാണല്ലൊ സര്‍വത്ര!!

തല്ലുന്ന മാമന്മാര്‍ ഇപ്പൊഴും ഉണ്ട്‌,, ഇതാ ഇവിടെ നോക്കൂ!!
http://chempakam.blogspot.com/2006/07/blog-post_31.html

Sharu (Ansha Muneer) said...

വായിക്കാന്‍ നല്ല രസം... :)

നിരക്ഷരൻ said...

ഒന്നേ ഉള്ളെങ്കില്‍ ഉലയ്ക്കക്ക് അടിക്കണം എന്ന് കേട്ടിട്ടുണ്ട്. അത് ഈ വിധം ഒരു കവിതയായി കേട്ടപ്പോള്‍ നല്ല രസം.