Search This Blog

Powered By Blogger

Wednesday, August 02, 2006

എന്റെ കുട്ടികവിതകള്‍

വിദേശി
അമ്മേയെന്നമ്മയെ നാം വിളിക്കും
അമ്മയോ നമ്മളെയോമനിക്കും
അമ്മേ..എന്നമ്മയേ നാം വിളിച്ചാല്‍
‍അമ്മയ്ക്കാനന്ദമായിടുന്നു.
അമ്മക്കൊരുമ്മ നല്‍കിയെങ്കില്‍
അമ്മ ഒരായിരം ഉമ്മ നല്‍കും
അമ്മയും ഉമ്മയും അമ്മച്ചിയും
അമ്മമാര്‍ നമ്മുടേതൊന്നു തന്നെ
അമ്മയെ മമ്മിയെന്നാക്കി മാറ്റി
അമ്മിഞ്ഞപ്പാലും വിദേശിയാക്കി.

3 comments:

richumolu said...

എന്റെ കവിതയെ കുറിച്ചു അഭിപ്രയങ്ങള്‍ പറയണം.
ഞാന്‍ ഒരു തുടക്കക്കാരനാണേ.................

Sharu (Ansha Muneer) said...

കുട്ടിക്കവിതയെങ്കിലും ചിന്തിക്കാന്‍ ഒരല്പം ബാക്കി നിര്‍ത്തിയിരിക്കുന്നു.... നന്നായി!!!

നിരക്ഷരൻ said...

തുടക്കക്കാരനാണെങ്കിലും, തഴക്കം വന്ന വരികളാണ്. നല്ല രസകരമായി ചൊല്ലാനും, ചിന്തിക്കാനുമുതകുന്ന വരികള്‍. ഇനിയുമിനിയും എഴുതൂ.