ചതിയന്‍ ചന്തു
ചന്തുവും നന്ദനും സുന്ദരനും
ചന്തയില്‍ നിന്നൊരു പന്തുവാങ്ങി.
പന്തുകളിക്കാനിറങ്ങിയപ്പോള്‍
പന്തയം വെച്ചതും പന്തു തന്നെ.
പന്തയം തോറ്റവര്‍ പന്തു നല്‍കാന്‍
പന്തയം വെച്ചു കളിക്കിറങ്ങി.
പന്തയം തോറ്റതും ചന്തുമന്നന്‍.
പൊന്തയില്‍ പന്തു വലിച്ചെറിഞ്ഞു.
പന്തുകളി കണ്ട ഞങ്ങളെല്ലാം
ചന്തു ചതിയാനാണെന്നു ചെല്ലി
:)
ReplyDeleteരസികന്‍ ചന്തു.
ReplyDeleteപ്രാസമൊപ്പിച്ചുള്ള വരികള്‍ ഇഷ്ടപ്പെട്ടു.