Wednesday, August 02, 2006

മനസ്സിലായോ....


മനസ്സിലായോ എന്ന് ചോദിക്കിന്
‍മനസ്സിലായെങ്കില്‍ മാത്രം
മനസ്സിലാക്കി മനസ്സോടെ
മനസ്സിലായെന്ന് പറയണം
മനസ്സിലാവാതെയെന്തിന
മനസ്സിലായെന്ന് പറയണം
മനസ്സിലാവാതെയൊരിക്കലും
മനസ്സിലായെന്ന് പറയല്ലെ.
മനസ്സിലാവാത്തതൊരിക്കലും
മനസ്സിലാവില്ലെന്നും ധരിക്കലാ
മനസ്സിലാവാത്തതൊന്നന്നായ്‌
മനസ്സിരുത്തി മനസ്സോടെ
മനസ്സിലാക്കാന്‍ ശ്രമിക്കുകില്‍
‍മനസ്സിലാവുമത്‌ നിശ്ചയം
മനസ്സിലാവാത്തത്‌ മനസ്സിലാക്കാന്‍
മനസ്സുവേണം മനസ്സിലായോ...?


മരക്കാര്‍ കക്കാട്ടിരി

4 comments:

  1. നന്നായിരിക്കുന്നു. പണ്ടൊരു ബാലരമയിലോ പൂമ്പാറ്റയിലോ വായിച്ചത്:

    മനസ്സിലായെങ്കില്‍ മനസ്സിലായെന്ന് പറയണം
    മനസ്സിലായില്ലെങ്കില്‍ മനസ്സിലായില്ലെന്ന് പറയണം
    മനസ്സിലാകാതെ മനസ്സിലായെന്ന് പറഞ്ഞാല്‍
    മനസ്സിലായതും കൂടി മനസ്സിലാകാതെ പോകും
    മനസ്സിലായോ.

    ReplyDelete
  2. എല്ലാം മനസ്സിലായി...

    ReplyDelete
  3. എല്ലാം മനസ്സിലായി.
    മനസ്സിലാക്കിത്തന്നതിന് നന്ദി.

    വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.

    ReplyDelete

മരക്കാർ കക്കാട്ടിരി