Tuesday, August 08, 2006

മോഹഭംഗം
കല്ല്യണി വന്നില്ല നാളെ അവള്‍ക്കൊരു
കല്ല്യണമാണത്രെ പേരക്കിടാവിന്റെ.
ഇന്നലെ വന്നവള്‍ വന്നപാടെ പോയി.
പിന്നവള്‍ വന്നതോ സന്ധ്യ നേരം.

സന്ധ്യവിളക്കു കൊളുത്താന്‍ മുടങ്ങാതെ
സന്ധ്യനേരത്തവളെത്തും മറക്കാതെ.
നാലുകെട്ടും നടുമുറ്റവും വീട്ടിന്റെ
നാലുപാടും കളമുറ്റങ്ങളും.

കോട്ടപോലെ മതില്‍ കെട്ടി
ഉയര്‍ത്തിയ വീട്ടുവളപ്പും പടിപ്പുരയും
ആനയ്ക്കു പോക്കുവരവിനായി
ആനക്കവാടം കമാനമായി.

വീട്ടുപടിപ്പുരക്കൊപ്പം പഴമയെ
കാട്ടും വിധത്തില്‍ പ്രതാപമോടെ
കാട്ടുവള്ളിപ്പടര്‍പ്പൊട്ടു മരത്തിലും
കെട്ടിപുണര്‍ന്നാ പുരയിടത്തില്‍.

കല്‍ത്തറ കെട്ടി കല്‍ശില്‍പ്പങ്ങളൊടൊരു
ആല്‍മരച്ചോട്ടിലെ സര്‍പ്പക്കാവും
ആളുയരത്തില്‍ കുളത്തിനു ചുറ്റിലും
ആള്‍മരയുള്ള കുളപ്പുരയും.

ഊട്ടുപ്പുരയും ഉരല്‍പ്പുരയും
കുളക്കടവിലേക്കുള്ള നടപ്പുരയും
കാലപ്പഴക്കം അലങ്കോലമാക്കിയ
നാലുകെട്ടിന്റെയകത്തളത്തില്‍
‍നാളെറെയായി ഞാനേകാകിയായി വിധം
നാളുകള്‍ നീക്കി കഴിഞ്ഞിടുന്നു.

കല്ല്യണിയാണെനിക്കേകമോരശ്രയം
തെല്ലുരുട്ടാകിലും സന്ധ്യക്കവള്‍ വരും
ഓട്ടുവിളക്കില്‍ തിരിയിട്ടു കത്തിച്ചു
കാട്ടും പുറത്തെക്ക്‌ 'ദീപം' ഉരിവിട്ടു.
ഉമ്മറമുറ്റത്തു തുളസിത്തറയിലും
പാമ്പുകാവിലും ദീപത്തിരിവെച്ചു
മച്ചിനകത്തെ കെടാവിളക്കു തേച്ചുമിനുക്കി
പകരം കൊളുത്തി
അത്താഴമായെനിക്കിത്തിരി
ഗോതമ്പുകുത്തിവെളുപ്പിച്ച കഞ്ഞിവെച്ചു
പാത്രത്തിലാക്കിയടച്ചു വെച്ചിട്ടവള്‍
‍യാത്രപറയാതെ പോകുമെന്നും
കൂട്ടുകുടുംബ പ്രതാപത്തില്‍
‍ഇട്ടേച്ചുപോയതില്‍ ശേഷിപ്പതാണു ഞാന്‍
‍അമ്മയ്ക്കു ചിറ്റായ്മ ചെയ്യുവാന്‍
കല്ല്യാണിഅമ്മയാണമ്മ, മരിക്കുന്നതുവരെ
അമ്മയ്ക്കു ശേഷക്രിയാദി കര്‍മ്മങ്ങളും
ആത്മശാന്ദിക്കുള്ള ദാനധര്‍മ്മങ്ങളും
കാര്‍മ്മികശ്രേഷ്ഠന്‍ പുലപോണനാളില്
‍കര്‍മ്മങ്ങളൊക്കെ വിധിപോലെ
ചെയ്തുകാലത്തുമുങ്ങി കുളിച്ചിറനോടെ
നിളയില്‍ ബലിയിട്ടു വെള്ളിയാംകല്ലില്‍നാക്കിലവെച്ചു
കൈകാട്ടിവിളിച്ചതുംഭോക്താക്കളെത്തി
ബലിയുണ്ടുപോയി
ശേഷിച്ചിരിപ്പില്ലൊരാളുമെനിക്കു
ശേഷക്രിയയ്ക്കും പുലക്കുളിക്കും
കല്ല്യാണമൊന്നൊരു വാക്കുകേട്ടാല്‍
കലിതുള്ളിക്കഴിച്ചു ഞാനെന്റെ ജന്മം
വാദ്ധ്യാരു ജോലി വിരമിച്ച
നാള്‍തൊട്ടുവാര്‍ദ്ധക്യമായെന്ന
തോന്നല്‍ മനസ്സിന്നു
അന്തിതുണയ്ക്കോരു കൂട്ടുവേണമെന്നു
ചിന്തവരുന്നതറുപതു താണ്ടിയും
താങ്ങോരു വേണം തളര്‍ച്ച
വരുന്നെങ്കില്‍താങ്ങിയില്ലെങ്കിലോ
താഴത്തുവീണിടുംഊന്നുവടി
കൈയിലുള്ളതു താഴത്തുവീണാല്‍
എടുക്കുവാന്‍ ശേഷിയില്ലെങ്കിലോ
അന്ധനു ബന്ധു വടിയെന്ന പോലെ
വ്യദ്ധനു സാന്ത്വനം ബന്ധു തന്നെ.
വാര്‍ദ്ധക്യമെന്ന മഹാവിപത്തെത്തിയാല്‍
ദാമ്പത്യബന്ധത്തിന്‍ മൂല്യമമൂല്യം
കല്ല്യണിവന്നതും അരികില്‍
വിളിച്ചുഞാനെല്ലാം തുറന്നുപറഞ്ഞു മുഖാമുഖം
വേണം എനിക്കോരു കൂട്ടെന്ന കാര്യം
നാണം നടിക്കാതെ കേണുപറഞ്ഞു
രാത്രിയില്‍ അത്താഴ ഗോതമ്പു കഞ്ഞിക്കു
പാത്രം അടക്കാതെ വെച്ചിരുന്നു
മച്ചിനകത്തെ കെടാവിളക്കില്
‍തിരിമച്ചിനകത്തും നിലച്ചിരുന്നു,

Wednesday, August 02, 2006

മനസ്സിലായോ....


മനസ്സിലായോ എന്ന് ചോദിക്കിന്
‍മനസ്സിലായെങ്കില്‍ മാത്രം
മനസ്സിലാക്കി മനസ്സോടെ
മനസ്സിലായെന്ന് പറയണം
മനസ്സിലാവാതെയെന്തിന
മനസ്സിലായെന്ന് പറയണം
മനസ്സിലാവാതെയൊരിക്കലും
മനസ്സിലായെന്ന് പറയല്ലെ.
മനസ്സിലാവാത്തതൊരിക്കലും
മനസ്സിലാവില്ലെന്നും ധരിക്കലാ
മനസ്സിലാവാത്തതൊന്നന്നായ്‌
മനസ്സിരുത്തി മനസ്സോടെ
മനസ്സിലാക്കാന്‍ ശ്രമിക്കുകില്‍
‍മനസ്സിലാവുമത്‌ നിശ്ചയം
മനസ്സിലാവാത്തത്‌ മനസ്സിലാക്കാന്‍
മനസ്സുവേണം മനസ്സിലായോ...?


മരക്കാര്‍ കക്കാട്ടിരി
എന്റെ കുട്ടികവിതകള്‍

വിദേശി
അമ്മേയെന്നമ്മയെ നാം വിളിക്കും
അമ്മയോ നമ്മളെയോമനിക്കും
അമ്മേ..എന്നമ്മയേ നാം വിളിച്ചാല്‍
‍അമ്മയ്ക്കാനന്ദമായിടുന്നു.
അമ്മക്കൊരുമ്മ നല്‍കിയെങ്കില്‍
അമ്മ ഒരായിരം ഉമ്മ നല്‍കും
അമ്മയും ഉമ്മയും അമ്മച്ചിയും
അമ്മമാര്‍ നമ്മുടേതൊന്നു തന്നെ
അമ്മയെ മമ്മിയെന്നാക്കി മാറ്റി
അമ്മിഞ്ഞപ്പാലും വിദേശിയാക്കി.
എന്റെ കുട്ടികവിതകള്‍


ചതിയന്‍ ചന്തു
ചന്തുവും നന്ദനും സുന്ദരനും
ചന്തയില്‍ നിന്നൊരു പന്തുവാങ്ങി.
പന്തുകളിക്കാനിറങ്ങിയപ്പോള്‍
പന്തയം വെച്ചതും പന്തു തന്നെ.
പന്തയം തോറ്റവര്‍ പന്തു നല്‍കാന്‍
പന്തയം വെച്ചു കളിക്കിറങ്ങി.
പന്തയം തോറ്റതും ചന്തുമന്നന്‍.
‍പൊന്തയില്‍ പന്തു വലിച്ചെറിഞ്ഞു.
പന്തുകളി കണ്ട ഞങ്ങളെല്ലാം
ചന്തു ചതിയാനാണെന്നു ചെല്ലി