Search This Blog

Monday, July 14, 2008

അറിയാൻ വൈകി

കെട്ടിത്തൂങ്ങി മരിക്കുന്നു നാട്ടിൽ
നട്ടെല്ലായൊരു കർഷകനിന്നും.
അഷ്ടിയ്ക്കരവയർ കഞ്ഞിക്കായി
കഷ്ടപ്പാടിലുഴപ്പോരിവരെ
കണ്ടില്ലെന്നു നടിച്ചാൽ നാട്ടിനു
ഉണ്ടാവതു കൊണ്ടെ അറിയൂ

തലമുറയേറെ കൈമാറ്റത്താൽ
കാലം കർഷകനാക്കിയ നമ്മൾ
ജന്മം കൊണ്ടേ കർഷകനായതു
ജന്മിത്ത്വത്തിന്നടിമകളാക്കി
ജന്മിക്കരവും കാഴ്ച്ചക്കുലയും
ഓർമ്മകളായി മറഞ്ഞിട്ടിപ്പോൾ

കർഷകൻ നാട്ടിനു നട്ടെല്ലെന്നു
കരഘോഷങ്ങൾക്കിടയിൽ നീളേ
കർഷകരക്ഷയ്ക്കാഗോളത്തിലും
വർഷിക്കുന്നു പ്രസംഗപ്രവഹം
വർഷാവർഷം കോടികളങ്ങനെ
കർഷകനൊപ്പം തൂങ്ങിമരിക്കും

തൊപ്പിക്കുടതൻ മാന്യത പോയി
നെൽപ്പാടത്തിനു ശൂന്യതയായി
കർഷകമിത്രക്കളകൾ പോത്തും
വർഷാവർഷമറുത്തു മുടിച്ചു
പാടം തോടു ക്കുളങ്ങളൂമെല്ലാം
പാടേ പാർപ്പിടമാക്കി വസിപ്പൂ

തൊപ്പിപ്പാളക്കപ്പുറമ്മുള്ളതു
ജപ്തിക്കാരു പിടിച്ചു പറിച്ചു
പണ്ടപ്പണയം ബാങ്കു വിഴുങ്ങി
മുണ്ടകമാകേ മുഞ്ഞ വിഴുങ്ങി
തൊള്ളയിലെത്താറായ വിരിപ്പും
വെള്ളപ്പൊക്ക കെടുതി വിഴുങ്ങി.

മുണ്ടു മുറുക്കിയുടുത്തി വർഗം
കൊണ്ടു നടക്കും അഭിമാനത്തെ
ബ്ലേഡു കടക്കണി കൂട്ടിൽപ്പെട്ടു
പാടുപെടുന്നു മാനത്തിനായ്‌

ഉടുതുണിയൊന്നും രണ്ടാം മുണ്ടും
അടിയിലുടുപ്പും അല്ലാതൊന്നും
ഉണ്ടാവില്ലൊരു കർഷനിന്നും
പണ്ടേയവനിതു പാരമ്പര്യം
കർഷകൻ നാട്ടിനു നട്ടെല്ലെങ്കിൽ
കർഷകരറിയാൻ വൈകി പോയി.

Friday, May 23, 2008

ഓമന പേര്

അച്ചുതനെന്നാണെനിക്ക്‌ പേര്‌
അച്ചുമോനെന്നു വിളിക്കുമച്ഛൻ
അച്ചാച്ചനച്ചുതൻ കുട്ടിയന്നും
കൊച്ചഛനച്ചുതനുണ്ണിയെന്നും
ചേച്ചി വിളിക്കുന്നതച്ചുവെന്നും
കൊച്ചേച്ചിയച്ചുമണിയനെന്നും
അമ്മയെന്നെ ഓമനകുട്ടനെന്നും
അമ്മമ്മയോ വെറും കുട്ടനെന്നും
മാമനിട്ടോമന പേരുനീട്ടി
മാമി വിളിക്കുന്നതച്ചുകുട്ടി
ഏല്ലാം തകർത്ത്‌ , പന്ത്‌ കളിക്കൂട്ടരിട്ടു
'മന്തൻ കണാരെന്നോമനപ്പേർ

Tuesday, August 08, 2006

മോഹഭംഗം
കല്ല്യണി വന്നില്ല നാളെ അവള്‍ക്കൊരു
കല്ല്യണമാണത്രെ പേരക്കിടാവിന്റെ.
ഇന്നലെ വന്നവള്‍ വന്നപാടെ പോയി.
പിന്നവള്‍ വന്നതോ സന്ധ്യ നേരം.

സന്ധ്യവിളക്കു കൊളുത്താന്‍ മുടങ്ങാതെ
സന്ധ്യനേരത്തവളെത്തും മറക്കാതെ.
നാലുകെട്ടും നടുമുറ്റവും വീട്ടിന്റെ
നാലുപാടും കളമുറ്റങ്ങളും.

കോട്ടപോലെ മതില്‍ കെട്ടി
ഉയര്‍ത്തിയ വീട്ടുവളപ്പും പടിപ്പുരയും
ആനയ്ക്കു പോക്കുവരവിനായി
ആനക്കവാടം കമാനമായി.

വീട്ടുപടിപ്പുരക്കൊപ്പം പഴമയെ
കാട്ടും വിധത്തില്‍ പ്രതാപമോടെ
കാട്ടുവള്ളിപ്പടര്‍പ്പൊട്ടു മരത്തിലും
കെട്ടിപുണര്‍ന്നാ പുരയിടത്തില്‍.

കല്‍ത്തറ കെട്ടി കല്‍ശില്‍പ്പങ്ങളൊടൊരു
ആല്‍മരച്ചോട്ടിലെ സര്‍പ്പക്കാവും
ആളുയരത്തില്‍ കുളത്തിനു ചുറ്റിലും
ആള്‍മരയുള്ള കുളപ്പുരയും.

ഊട്ടുപ്പുരയും ഉരല്‍പ്പുരയും
കുളക്കടവിലേക്കുള്ള നടപ്പുരയും
കാലപ്പഴക്കം അലങ്കോലമാക്കിയ
നാലുകെട്ടിന്റെയകത്തളത്തില്‍
‍നാളെറെയായി ഞാനേകാകിയായി വിധം
നാളുകള്‍ നീക്കി കഴിഞ്ഞിടുന്നു.

കല്ല്യണിയാണെനിക്കേകമോരശ്രയം
തെല്ലുരുട്ടാകിലും സന്ധ്യക്കവള്‍ വരും
ഓട്ടുവിളക്കില്‍ തിരിയിട്ടു കത്തിച്ചു
കാട്ടും പുറത്തെക്ക്‌ 'ദീപം' ഉരിവിട്ടു.
ഉമ്മറമുറ്റത്തു തുളസിത്തറയിലും
പാമ്പുകാവിലും ദീപത്തിരിവെച്ചു
മച്ചിനകത്തെ കെടാവിളക്കു തേച്ചുമിനുക്കി
പകരം കൊളുത്തി
അത്താഴമായെനിക്കിത്തിരി
ഗോതമ്പുകുത്തിവെളുപ്പിച്ച കഞ്ഞിവെച്ചു
പാത്രത്തിലാക്കിയടച്ചു വെച്ചിട്ടവള്‍
‍യാത്രപറയാതെ പോകുമെന്നും
കൂട്ടുകുടുംബ പ്രതാപത്തില്‍
‍ഇട്ടേച്ചുപോയതില്‍ ശേഷിപ്പതാണു ഞാന്‍
‍അമ്മയ്ക്കു ചിറ്റായ്മ ചെയ്യുവാന്‍
കല്ല്യാണിഅമ്മയാണമ്മ, മരിക്കുന്നതുവരെ
അമ്മയ്ക്കു ശേഷക്രിയാദി കര്‍മ്മങ്ങളും
ആത്മശാന്ദിക്കുള്ള ദാനധര്‍മ്മങ്ങളും
കാര്‍മ്മികശ്രേഷ്ഠന്‍ പുലപോണനാളില്
‍കര്‍മ്മങ്ങളൊക്കെ വിധിപോലെ
ചെയ്തുകാലത്തുമുങ്ങി കുളിച്ചിറനോടെ
നിളയില്‍ ബലിയിട്ടു വെള്ളിയാംകല്ലില്‍നാക്കിലവെച്ചു
കൈകാട്ടിവിളിച്ചതുംഭോക്താക്കളെത്തി
ബലിയുണ്ടുപോയി
ശേഷിച്ചിരിപ്പില്ലൊരാളുമെനിക്കു
ശേഷക്രിയയ്ക്കും പുലക്കുളിക്കും
കല്ല്യാണമൊന്നൊരു വാക്കുകേട്ടാല്‍
കലിതുള്ളിക്കഴിച്ചു ഞാനെന്റെ ജന്മം
വാദ്ധ്യാരു ജോലി വിരമിച്ച
നാള്‍തൊട്ടുവാര്‍ദ്ധക്യമായെന്ന
തോന്നല്‍ മനസ്സിന്നു
അന്തിതുണയ്ക്കോരു കൂട്ടുവേണമെന്നു
ചിന്തവരുന്നതറുപതു താണ്ടിയും
താങ്ങോരു വേണം തളര്‍ച്ച
വരുന്നെങ്കില്‍താങ്ങിയില്ലെങ്കിലോ
താഴത്തുവീണിടുംഊന്നുവടി
കൈയിലുള്ളതു താഴത്തുവീണാല്‍
എടുക്കുവാന്‍ ശേഷിയില്ലെങ്കിലോ
അന്ധനു ബന്ധു വടിയെന്ന പോലെ
വ്യദ്ധനു സാന്ത്വനം ബന്ധു തന്നെ.
വാര്‍ദ്ധക്യമെന്ന മഹാവിപത്തെത്തിയാല്‍
ദാമ്പത്യബന്ധത്തിന്‍ മൂല്യമമൂല്യം
കല്ല്യണിവന്നതും അരികില്‍
വിളിച്ചുഞാനെല്ലാം തുറന്നുപറഞ്ഞു മുഖാമുഖം
വേണം എനിക്കോരു കൂട്ടെന്ന കാര്യം
നാണം നടിക്കാതെ കേണുപറഞ്ഞു
രാത്രിയില്‍ അത്താഴ ഗോതമ്പു കഞ്ഞിക്കു
പാത്രം അടക്കാതെ വെച്ചിരുന്നു
മച്ചിനകത്തെ കെടാവിളക്കില്
‍തിരിമച്ചിനകത്തും നിലച്ചിരുന്നു,

Wednesday, August 02, 2006

മനസ്സിലായോ....


മനസ്സിലായോ എന്ന് ചോദിക്കിന്
‍മനസ്സിലായെങ്കില്‍ മാത്രം
മനസ്സിലാക്കി മനസ്സോടെ
മനസ്സിലായെന്ന് പറയണം
മനസ്സിലാവാതെയെന്തിന
മനസ്സിലായെന്ന് പറയണം
മനസ്സിലാവാതെയൊരിക്കലും
മനസ്സിലായെന്ന് പറയല്ലെ.
മനസ്സിലാവാത്തതൊരിക്കലും
മനസ്സിലാവില്ലെന്നും ധരിക്കലാ
മനസ്സിലാവാത്തതൊന്നന്നായ്‌
മനസ്സിരുത്തി മനസ്സോടെ
മനസ്സിലാക്കാന്‍ ശ്രമിക്കുകില്‍
‍മനസ്സിലാവുമത്‌ നിശ്ചയം
മനസ്സിലാവാത്തത്‌ മനസ്സിലാക്കാന്‍
മനസ്സുവേണം മനസ്സിലായോ...?


മരക്കാര്‍ കക്കാട്ടിരി
എന്റെ കുട്ടികവിതകള്‍

വിദേശി
അമ്മേയെന്നമ്മയെ നാം വിളിക്കും
അമ്മയോ നമ്മളെയോമനിക്കും
അമ്മേ..എന്നമ്മയേ നാം വിളിച്ചാല്‍
‍അമ്മയ്ക്കാനന്ദമായിടുന്നു.
അമ്മക്കൊരുമ്മ നല്‍കിയെങ്കില്‍
അമ്മ ഒരായിരം ഉമ്മ നല്‍കും
അമ്മയും ഉമ്മയും അമ്മച്ചിയും
അമ്മമാര്‍ നമ്മുടേതൊന്നു തന്നെ
അമ്മയെ മമ്മിയെന്നാക്കി മാറ്റി
അമ്മിഞ്ഞപ്പാലും വിദേശിയാക്കി.
എന്റെ കുട്ടികവിതകള്‍


ചതിയന്‍ ചന്തു
ചന്തുവും നന്ദനും സുന്ദരനും
ചന്തയില്‍ നിന്നൊരു പന്തുവാങ്ങി.
പന്തുകളിക്കാനിറങ്ങിയപ്പോള്‍
പന്തയം വെച്ചതും പന്തു തന്നെ.
പന്തയം തോറ്റവര്‍ പന്തു നല്‍കാന്‍
പന്തയം വെച്ചു കളിക്കിറങ്ങി.
പന്തയം തോറ്റതും ചന്തുമന്നന്‍.
‍പൊന്തയില്‍ പന്തു വലിച്ചെറിഞ്ഞു.
പന്തുകളി കണ്ട ഞങ്ങളെല്ലാം
ചന്തു ചതിയാനാണെന്നു ചെല്ലി

Monday, July 31, 2006

പൂക്കളം
അത്തപ്പുലരി വെളുക്കും മുന്നെ
മുറ്റത്തു പൂക്കളം തീര്‍ത്തു ഞാനും
അത്തം പത്തോണം വന്നെത്തുവോളം
നിത്യവും പൂപറിച്ചിട്ടു ഞാനും
ദശപുഷ്പം പത്തും കളത്തില്‍
ചുട്ടുംകസവിട്ട പോലെ വിരിച്ചു ഞാനും
ചിത്രനാള്‍ പൂക്കളം ചന്ദമാക്കാന്‍
ചിതപ്പണി ചെയ്തു പൂക്കളാലേ.
ചോതിനാള്‍ തുംബയും
ചെംബരത്തിയുംപാതി പാതിട്ടു
കളമൊരിക്കി.
വിശാഖം നാളില്‍ പൂക്കളത്തില്‍
കാശിത്തുംബ പൂ നിറച്ചുക്കൂട്ടി
അനിഴം നാളാറേഴു പൂക്കള്‍ ക്കൂട്ടി
മഴവില്ലു പോലെ നിറം വരുത്തി.
ത്യക്കേട്ട നാളില്‍ കളമൊരുക്കാന്‍
മുക്കുറ്റി പിച്ചകപ്പൂക്കള്‍ കൂട്ടി.
മൂലം നാള്‍ പൂക്കളം ഭംഗിയാക്കാന്‍
ചെന്താമര പൂ നിറച്ചുകൂട്ടി
തിരുവോണപൊന്നിന്‍ പുലരിനാളില്‍
ത്യക്കാകരപ്പനു പൂ വിളിച്ചു.
ത്യക്കാകരപ്പനു പൂജവെച്ചു.
നേര്‍ച്ചക്കോഴികള്‍
പൂവന്‍ കോഴികളിരുപേരോത്തു
കൂകിയുണര്‍ത്തും പുലര്‍കാലത്തു.
ഒരുവനെ ഒരുവന്‍ കൂസാതെ
തുരുതുരെ കൂകി വേളിച്ചാക്കും.
കൂടു തുറക്കലു വൈകിപോകിന്
വീടു കുലുക്കെ കൂകിവിളിക്കും
കൂടു തുറന്നാല്‍ നൊടിയിടയില്
‍ചാടിയിറങ്ങും പട പൊരുതാന്‍.
അങ്കക്കലിയാല്‍ അങ്കണമാകെ
അങ്കത്തട്ടിനു മുട്ടുവരുത്തും
പത്തിവിടര്‍ത്തി സ്വര്‍പ്പം പോലെ
കൊത്തു തുടങ്ങും മുറതെറ്റതെ
കൊത്തി കൊത്തി മത്തുപിടിച്ചാല്‍
ചത്തതിനൊത്തെ കൊത്തു
നിറുത്തുഅന്തിവിളക്കു കൊളുത്താന്‍
നേരംകൊത്തി തിന്ന് നടക്കാന്‍ പോകും
ഒത്തവരത്തി കൂട്ടിലണയും
പിന്നിടവര്‍ കൂകിയുണര്‍ത്തിയില്ല.
പിന്നെ ഒരംഗം കണ്ടതുമില്ല.
ചേതിച്ച രണ്ട്‌ തലകള്‍
കണ്ടുചോദിച്ചറിഞ്ഞില്ല
അതെന്തിനാവാംനേര്‍ച്ചക്കായി
വളര്‍ത്തിയെതെങ്കില്
‍വാഴ്ച്ക്കനുമതി ആരാല്‍ നല്‍കും
marakar kakkattiri
mala po
trithala
palakad dt
മാറിയകാലം
ഒന്നെങ്കിലതിനെ ഉലക്കകൊണ്ടുതല്ലി
വളര്‍ത്തേണ്ടതാണു പോലും
അല്ലെങ്കിലവര്‍ തെല്ലുപോലും
നല്ലവരായി വരില്ല പോലും
തല്ലു കൊള്ളാതെ വളര്‍ന്നുവെങ്കി
ല്‍കൊള്ളരുതാത്തവരാവും പോലും
തല്ലി വളര്‍ത്താത്ത പിള്ള പിന്നെ
ഇല്ലംപൊളിക്കുന്നോനാവും പോലും
തല്ലുകൊടുത്തു വളര്‍ത്തിയെങ്കില്
‍നല്ലവരായി വളരും പോലും
തല്ലിയില്ലാതെ മക്കളാരും
നല്ല വഴിക്കു വരില്ല പോലും
തല്ലിയും ചൊല്ലിയും നോക്കി
പിന്നെതള്ളികളയയേണ്ടതാണു പോലും
പണ്ടൊരു മാമന്‍ മരുമകനെ
വേണ്ടതിലേറെ അടിച്ചു പോലും
തല്ലു കൊണ്ടോടീ മരുമകന്
‍വെല്ലുവിളിച്ചു പറഞ്ഞു പോലും
തല്ലരുതമ്മാവന്‍ എന്നെ
മേലിന്‍തല്ലിയാല്‍ കാണമെന്നായിപോലും
തല്ലെരുതെന്നെ ഞാന്‍ നന്നാവില്ലെന്നതോടെ
തല്ലും നിറുത്തി പോലും
തല്ലാനുലക്കയും തല്ലുന്ന
മാമനുംഇല്ലാത്ത
കാലം വന്നെത്തി പോലും
നല്ലവാരായലും അല്ലെങ്കിലും
തല്ലുന്ന മാമനെ വേണ്ട പോലും
മരക്കാര്‍ കാക്കാട്ടിരി
മല പി ഒ
ത്യത്താല