Search This Blog

Powered By Blogger

Monday, July 31, 2006

പൂക്കളം
അത്തപ്പുലരി വെളുക്കും മുന്നെ
മുറ്റത്തു പൂക്കളം തീര്‍ത്തു ഞാനും
അത്തം പത്തോണം വന്നെത്തുവോളം
നിത്യവും പൂപറിച്ചിട്ടു ഞാനും
ദശപുഷ്പം പത്തും കളത്തില്‍
ചുട്ടുംകസവിട്ട പോലെ വിരിച്ചു ഞാനും
ചിത്രനാള്‍ പൂക്കളം ചന്ദമാക്കാന്‍
ചിതപ്പണി ചെയ്തു പൂക്കളാലേ.
ചോതിനാള്‍ തുംബയും
ചെംബരത്തിയുംപാതി പാതിട്ടു
കളമൊരിക്കി.
വിശാഖം നാളില്‍ പൂക്കളത്തില്‍
കാശിത്തുംബ പൂ നിറച്ചുക്കൂട്ടി
അനിഴം നാളാറേഴു പൂക്കള്‍ ക്കൂട്ടി
മഴവില്ലു പോലെ നിറം വരുത്തി.
ത്യക്കേട്ട നാളില്‍ കളമൊരുക്കാന്‍
മുക്കുറ്റി പിച്ചകപ്പൂക്കള്‍ കൂട്ടി.
മൂലം നാള്‍ പൂക്കളം ഭംഗിയാക്കാന്‍
ചെന്താമര പൂ നിറച്ചുകൂട്ടി
തിരുവോണപൊന്നിന്‍ പുലരിനാളില്‍
ത്യക്കാകരപ്പനു പൂ വിളിച്ചു.
ത്യക്കാകരപ്പനു പൂജവെച്ചു.

3 comments:

മുസാഫിര്‍ said...

നല്ല കവിത മാഷെ , അത്തം മുതല്‍ തിരുവോണം വരെ.നന്നായി .
‘കാ‍ക്കിക്കുള്ളിലെ കവി ഹൃദയം ‘എന്നു പറഞാല്‍ ഒരു ക്ലിഷെ ആയി അല്ലെ ? പോലിസ് കഥകള്‍ വല്ലതും കയ്യിലുണ്ടെങ്കില്‍ അതും പോരട്ടെന്നെ !
സെറ്റിങ്സില്‍ പോയി വേര്‍ഡ് വെരിഫികേഷന്‍ ‘യെസ്’ ഇട്ടാല്‍ നല്ലതാണ്.

Sharu (Ansha Muneer) said...

നന്നായി....:)

നിരക്ഷരൻ said...

ഒരു ഓണനാളിലൂടെ കടന്നുപോയതിന്റെ സുഖം.